Posted On
date_range Updated On
date_range 28,000 സൈനികർ; കശ്മീരിൽ പൊടുന്നനെ സേനാവിന്യാസം കൂട്ടി
ശ്രീനഗർ: പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ കശ്മീർ താഴ്വരയിൽ സൈനിക വിന്യാസം പതിന്മടങ്ങ് വർധിപ്പിച്ചു. 280 കമ്പനി (28,000 സേനാംഗങ്ങൾ) സൈനിക വിഭാഗങ്ങളെയാണ് നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ പാതകളിലടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചത്.
സൈനികരിൽ കൂടുതലും സി.ആർ.പി.എഫ് ഭടന്മാരാണ്. പെെട്ടന്നുള്ള സൈനിക വിന്യാസത്തിൽ പരിഭ്രാന്തരായ ജനം സാധനങ്ങളും മറ്റും വാങ്ങിശേഖരിക്കാൻ തിരക്കുകൂട്ടി. ക്രമസമാധാനപ്രശ്നം മുന്നിൽകണ്ടായിരുന്നു അവരുടെ പരിഭ്രാന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.