ത്രിപുരയില്‍ ലെനിന്‍ പ്രതിമ പുതുക്കിപ്പണിയില്ല -ബി.ജെ.പി

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകര്‍ തകര്‍ത്ത ലെനിന്‍ പ്രതിമ ബി.ജെ.പി സര്‍ക്കാര്‍ പുതുക്കിപ്പണിയില്ലെന്ന് ത്രിപുരയില്‍ പാര്‍ട്ടിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ ദേവ്ധര്‍. പ്രതിമ തകര്‍ത്ത നടപടി ശരിയ​െല്ലന്ന്​ പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയായി ബിപ്ലബ്​ കുമാര്‍ ദേബ് ചുമതലയേറ്റ ഉടന്‍ അത് ​തടഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിമ സംസ്കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍, അഗര്‍ത്തല വിമാനത്താവളത്തില്‍ മഹാരാജ് ബിര്‍ ബിക്രം കിഷോർ മണിക്യ ബഹദൂറി​​​െൻറ പ്രതിമ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി. മുംബൈ പ്രസ്​ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദേവ്ധര്‍. 

ത്രിപുരയില്‍ ഒന്നുകില്‍ സി.പി.എമ്മിനെ അനുകൂലിക്കുന്നവര്‍ അല്ലെങ്കില്‍ അംഗീകരിക്കാത്തവര്‍ എന്ന രാഷ്​ട്രീയ സ്ഥിതിവിശേഷമായിരുന്നു. കോണ്‍ഗ്രസ് സ്വാഭാവിക പ്രതിപക്ഷം മാത്രം. കോണ്‍ഗ്രസ് ഹൈക്കമാൻഡിനോ യു.പി.എ സര്‍ക്കാറുകൾക്കോ ത്രിപുരയോട് താല്‍പര്യമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇതര മേഖല വടക്കുകിഴക്കന്‍ സംസ്ഥാനത്തുള്ളവരില്‍ വെറെ രാജ്യമെന്ന തോന്നലാണുണ്ടാക്കിയത് -അദ്ദേഹം പറഞ്ഞു. ഉത്തര-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച മുന്‍ ആര്‍.എസ്.എസ് പ്രചാരകാണ് സുനില്‍ ദേവ്ധര്‍. 

Tags:    
News Summary - Tripura Lenin Statue is not Rebuild says BJP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.