Posted On
date_range Updated On
date_range ത്രിപുരയിൽ കോൺഗ്രസ് അധ്യക്ഷന്‍റെ കാർ ആക്രമിച്ചു; പിന്നിൽ ബി.ജെ.പിയെന്ന് പാർട്ടി
ന്യൂഡൽഹി: ത്രിപുര കോൺഗ്രസ് അധ്യക്ഷൻ പിജുഷ് ബിശ്വാസിന്‍റെ കാറിന് നേരെ ആക്രമണം. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബിശ്വാസിന് ചെറിയ പരിക്കേറ്റു. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
അഗർത്തലയിൽ നിന്ന് കോൺഗ്രസ് ബിശാൽഗ്രാഹിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു. സീറ്റുകളിലെല്ലാം ഗ്ലാസിന്‍റെ ചില്ലുകൾ ചിതറി കിടക്കുന്നുണ്ട്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈകീട്ട് വാർത്തസമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ബിശ്വാസ് പറഞ്ഞു. അതേസമയം, കേസിൽ അന്വേഷണം ആരംഭിച്ചുവെന്ന് അറിയിച്ച പൊലീസ് ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.