മുത്തലാഖ്​ ബിൽ ഇന്ന്​ ലോക്​സഭയിൽ; എതിർക്കാനുറച്ച്​ പ്രതിപക്ഷം

ന്യൂഡൽഹി: മൂന്ന്​ തവണ തലാഖ്​ ചൊല്ലി വിവാഹ ബന്ധം ​േവർപെടുത്തുന്നത്​ ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് നിരോ ധന​ ബിൽ ഇന്ന്​ വീണ്ടും ലോക്​സഭയിൽ വരും. കശ്​മീർ വിഷയത്തിൽ മധ്യസ്ഥതക്ക് ഇടപെടണമെന്ന്​​ മോദി അഭ്യർഥിച്ചെന്ന ട്രംപിൻെറ പ്രസ്​താവനയിൽ മോദിക്കെതിരെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ്​ മുത്തലാഖ്​്​ ബിൽ ലോക്​സഭയിൽ വീണ്ടും എത്തുന്നത്​. ബില്ലിനെ പ്രതിപക്ഷം എതിർക്കും. നേരത്തെ ലോക്​സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ്​ ഓർഡിനൻസിന്​ പകരമാണ്​ ബിൽ കൊണ്ടുവരുന്നത്​.

മുത്തലാഖ്​ ബില്ലിന്​ പുറമെ ഡി​.എൻ.എ സാ​ങ്കേതികവിദ്യാ ബിൽ, ദേശീയ മെഡിക്കൽ കമീഷൻ ബിൽ എന്നിവയാണ്​ ലോക്​സഭ പരിഗണിക്കുന്നത്​. അതേസമയം, പാപ്പരത്ത നിയമ ഭേദഗതി ബിൽ, വിവരാവകാശ നിയമ ഭേദഗതി ബിൽ എന്നിവ രാജ്യസഭയുടെ പരിഗണനക്ക്​ വരും.

ഇത്തരത്തിലുള്ള സുപ്രധാനമായ ഏഴ്​ ബില്ലുകൾ സെലക്​ട്​ കമ്മറ്റിക്ക്​ വിടണമെന്ന്​​ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്​. വിവരാവകാശ നിയമ ഭേദഗതി ബില്ലിനെ എതിർത്ത്​ വോട്ട്​ ചെയ്യാൻ പതിമൂന്ന്​ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - triple talaq bill in Lok Sabha today -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.