Posted On
date_range Updated On
date_range മറാത്ത ബാലിക മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാർ
മുംബൈ: മഹാരാഷ്ട്രയിൽ മറാത്തപ്രക്ഷോഭത്തിന് കാരണമായ 14 കാരി കൂട്ട മാനഭംഗത്തിനുശേഷം കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ. അഹമദ്നഗർ ജില്ല സെഷൻസ് കോടതിയാണ് പ്രതികളായ ജിതേന്ദ്ര ഷിണ്ഡെ, സന്തോഷ് ഭാവൽ, നിതിൻ ഭൈലുമെ എന്നിവർ കുറ്റക്കാരാണെന്ന് ശനിയാഴ്ച വിധിച്ചത്. മാനഭംഗം, കൊലപാതകം,ഗൂഢാലോചന കുറ്റങ്ങൾ കോടതി ശരിവെച്ചു.
സാഹചര്യ തെളിവുകളുടെയും ഫോറൻസിക് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് വിധി. ശിക്ഷ ബുധനാഴ്ച വിധിക്കും. 2016 ജൂലൈ 13ന് മുത്തച്ഛനെ കണ്ട് വീട്ടിലേക്ക് മടങ്ങുംവഴി ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് പ്രതികൾ ആക്രമിെച്ചന്നാണ് കേസ്. പ്രതികൾ ദലിത് സമുദായക്കാരായതോടെ മറാത്തകൾ കലാപത്തിനിറങ്ങുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.