Posted On
date_range Updated On
date_range മേഘാലയയിൽ നാല് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു
ഷില്ലോങ്: മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് എച്ച്.എം. ഷാങ്പ്ലിയാങ് ഉൾപ്പടെ നാല് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ എം.എൽ.എയെ കൂടാതെ നാഷണൽ പീപ്പിൾസ് പാർട്ടി എം.എൽ.എമാരായ ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക്, സ്വതന്ത്ര എം.എൽ.എ സാമുവൽ സാങ്മ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.
തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെയാണ് സ്വന്തം പാർട്ടിയിലെ എം.എൽ.എയുടെ കാലുമാറ്റം. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത മാർച്ചിൽ നടക്കാനിരിക്കുകയാണ്.
ഷാങ്പ്ലിയാങ്, ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക് എന്നിവർ സ്പീക്കർക്ക് രാജി നൽകി ബി.ജെ.പിയിൽ അംഗത്വമെടുത്തു. എൻ.പി.പിയും ബി.ജെ.പിയും ചേർന്ന സഖ്യമാണ് നിലവിൽ മേഘാലയയിൽ അധികാരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.