Posted On
date_range Updated On
date_range ഭരണഘടനയുടെ ആമുഖം വായിച്ച് ഷഹീൻബാഗിൽ റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളാൽ ശ്രദ്ധേയമായ സ്ഥലമാണ് ഡൽഹിയിലെ ഷഹീൻബാഗ്. റിപ്പബ്ലി ക് ദിനത്തിലും ഷഹീൻബാഗിൽ പ്രതിഷേധങ്ങൾക്ക് കുറവൊന്നുമില്ല. ദേശീയ പതാകകളുമായാണ് റിപബ്ലിക് ദിനത്തിൽ ഷഹീൻബാഗിൽ പ്രതിഷേധം നടന്നത്.
ഭരണഘടനയുടെ ആമുഖം വായിച്ച പ്രതിഷേധക്കാർ ദേശീയഗാനവും ആലപിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഷഹീൻബാഗിൽ സമരം നടക്കുകയാണ്. സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാറിെൻറ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.