പാകിസ്താനിൽ കളിക്കാൻ തയാർ; നിലപാട് മാറ്റി ബി.സി.സി.ഐ

ന്യൂഡൽഹി: 2023 ഏഷ്യകപ്പിൽ പാകിസ്താനിൽ പോയി കളിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ടീമിനെ അയക്കുമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. ഒക്ടോബർ 18ന് നടക്കുന്ന ജനറൽ മീറ്റിങ്ങിന് മുമ്പായി സംസ്ഥാന അസോസിയേഷനുകൾക്ക് നൽകിയ കുറിപ്പിലാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്.

2023ൽ ഐ.സി.സി വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്ക, ഐ.സി.സി അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്ക, ഏഷ്യ കപ്പ് പാകിസ്താൻ, ഐ.സി.സി ലോകകപ്പ് ഇന്ത്യ എന്നിവയിൽ പ​ങ്കെടുക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.

2023ന്റെ രണ്ടാംപാദത്തിലാണ് ലോകകപ്പ് നടക്കുക. ദീർഘകാലമായി ഇന്ത്യ പാകിസ്താനിൽ മത്സരം കളിച്ചിട്ടില്ല. ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ് ഷാ ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യപ്രതികരിച്ചിട്ടില്ല. അതേസമയം, കേന്ദ്രസർക്കാറി​ന്റെ അനുമതിയില്ലാതെ ഇന്ത്യക്ക് പാകിസ്താനിൽ കളിക്കാനാവില്ല.

Tags:    
News Summary - Travelling to Pakistan for 2023 Asia Cup in the plans for BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.