ന്യൂഡൽഹി: കൊളീജിയം സംവിധാനത്തിെൻറ ദുരൂഹതകൾക്ക് അറുതിവരുത്താൻ വ്യവസ്ഥക്കുള്ളിൽ നിന്ന് നിരന്തരം കലഹിച്ച സുപ്രീംകോടതിയിലെ തെന്നിന്ത്യൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന് ഇത് ചാരിതാർഥ്യത്തിെൻറ ചരിത്രനിമിഷങ്ങൾ. കൊളീജിയത്തിൽ നിന്നുകൊണ്ട് ആദ്യമായി കൊളീജിയത്തിെൻറ ഇരുമ്പുമറക്കെതിരെ ശബ്ദമുയർത്തിയ ആദ്യജഡ്ജിയും ജസ്റ്റിസ് ചെലമേശ്വറാണ്.
മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതും ജസ്റ്റിസ് ചെലമേശ്വർ ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാറിെൻറ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ അംഗമായ മുതിര്‍ന്ന ജഡ്ജി വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. ജസ്റ്റിസ് ചെലമേശ്വറിെൻറ അന്നത്തെ പരസ്യവിമർശനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഏറ്റവുമൊടുവിൽ കർണാടക ജഡ്ജി ജസ്റ്റിസ് ജയന്ത് പേട്ടലിനെ സഥാനക്കയറ്റത്തിലൂടെ ബലിയാടാക്കിയത്. ഗുജറാത്ത് ഹൈകോടതിയിലായിരിെക്ക മോദിക്കും ബി.ജെ.പിക്കുമെതിരായ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പേട്ടലിെന സുപ്രീംകോടതി ജഡ്ജിയാക്കാതെ ജൂനിയർമാരായ നിരവധിപേരെ കൊളീജിയം ശിപാർശ ചെയ്തത് വിവാദമാകുകയും ഒടുവിൽ ജസ്റ്റിസ് പേട്ടൽ രാജിവെക്കുകയും ചെയ്തു. ജഡ്ജിമാരുടെ നിയമനം സുതാര്യമാക്കുന്നതിന് പാർലമെൻറ് പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന ബിൽ ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ആ വിധിയിൽ വിയോജിച്ച് ഭിന്നവിധി എഴുതുകയും ചെയ്തു ജസ്റ്റിസ് ചെലമേശ്വർ.
തൊട്ടുമുമ്പ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് പിരിഞ്ഞുപോയ ജസ്റ്റിസ് ജെ.എസ്. െഖഹാറിനോടും അതിനുമുമ്പ് പിരിഞ്ഞ ജസ്റ്റിസ് ടി.എസ്. ഠാകുറിനോടും ജസ്റ്റിസ് ചെലമേശ്വർ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെ ഒരുവിഭാഗം നിയമജ്ഞർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിമാർ ആക്കാനുള്ളവരുടെ പട്ടികയിൽനിന്ന് പേര് തള്ളിപ്പോകുന്നതിെൻറ കാരണം വ്യക്തമാക്കുന്നത് പരിഗണിക്കപ്പെടുന്ന സിറ്റിങ് ജഡ്ജിമാർക്കും മുതിർന്ന അഭിഭാഷകർക്കും കനത്ത തിരിച്ചടിയാകുമെന്നും അവരുടെ മുഖം നഷ്ടമാക്കുമെന്നുമാണ് വിമർശകരുന്നയിക്കുന്ന പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.