Posted On
date_range Updated On
date_range തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഭിന്നലിംഗക്കാരിക്ക് വിജയം
ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭിന്നലിംഗക്കാരി വിജയിച്ചത് ശ്രദ്ധേയമായി. നാമക്കൽ ജില്ലയിലെ തിരുച്ചെേങ്കാട് പഞ്ചായത്ത് യൂനിയനിലെ രണ്ടാം വാർഡിൽ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ജനവിധി തേടിയ റിയ(30) എന്ന ഭിന്നലിംഗക്കാരിയാണ് വിജയിച്ചത്. തിരുച്ചെേങ്കാട് കരുവേപ്പംപട്ട അൻപരസൻ-ചിന്നപാപ്പ ദമ്പതികളുടെ മകളാണ്.
മൊത്തം 2,698 വോട്ടുകൾ നേടിയ റിയ തൊട്ടടുത്ത അണ്ണാ ഡി.എം.കെയിലെ എതിർ സ്ഥാനാർഥിയെക്കാൾ 947 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റിയയെ കനിമൊഴി എം.പി പ്രത്യേകം അഭിനന്ദിച്ചു. സമൂഹ മാധ്യമങ്ങളിൽ റിയക്ക് ആശംസകൾ പ്രവഹിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.