കർഷകരുടെ തീവണ്ടി തടയൽ ഇന്ന്

ന്യൂഡൽഹി: പഞ്ചാബിൽനിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഞായറാഴ്ച നടക്കും. രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ നാലു മണിക്കൂർ റെയിൽപ്പാതകൾ ഉപരോധിക്കാനാണ് ആഹ്വാനം. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് തീവണ്ടി തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് ​സമരം നടക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച(നോൺ പൊളിറ്റിക്കൽ)യുടെ നേതൃത്വത്തിൽ ഫെബ്രുവരി 13നാണ് പഞ്ചാബിൽനിന്നും ദില്ലി ചലോ മാർച്ച് ആരംഭിച്ചത്.

കർഷകരുടെ 10 ആവശ്യങ്ങൾ
ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.
2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക
തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
Tags:    
News Summary - Trains in Punjab, Haryana to face disruptions today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.