പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു പേർ മരിച്ചു

ഡെറാഡൂൺ: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ ട്രെയിനിടിച്ച് നാലു മരണം. ലക്സർ - ഹരിദ്വാറിൽ റൂട്ടിലായിരുന്നു അപകടം.

ഇന്നലെ വൈകുന്നേരം 6.30ഓടെ ജമൽപൂർ റെയിൽവേ ക്രോസിലാണ് ആളുകളെ ട്രെയിനിടിച്ചത്. ട്രാക്കിലൂടെ അലസമായി നടന്നു നീങ്ങുകയായിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടത്.

100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. ഹരിദ്വാര്് പൊലീസും സംഭവം അന്വേഷിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.