ന്യൂഡൽഹി: കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അധികം വൈകാതെ പ്രശസ്ത സാഹിത്യകൃതിയുടെ പേരുള്ള ട്രെയിനിൽ സഞ്ചരിക്കാം. ചിലപ്പോൾ നമ്മുെട ഏതെങ്കിലും പ്രിയ സാഹിത്യകാരെൻറ സൃഷ്ടിയുടെ പേരാകും ലഭിക്കുക. രാജ്യത്തെ പ്രശസ്ത എഴുത്തുകാരുടെ രചനകളുടെ പേര് ട്രെയിനുകൾക്ക് നൽകാൻ റെയിൽവേ മന്ത്രാലയം നടപടി തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ദീർഘദൂര ട്രെയിനുകൾക്ക് അവ സർവിസ് നടത്തുന്ന മേഖലകൂടി വ്യക്തമാകുന്ന വിധത്തിലാണ് പേരുകൾ നൽകുക. മന്ത്രി സുരേഷ് പ്രഭുവിെൻറ ആശയമാണിത്. ഇതിനുവേണ്ടി പ്രശസ്തവും പുരസ്കാരങ്ങൾ ലഭിച്ചതുമായ കൃതികളുടെ പേരുകൾ ഉൾപ്പെടുന്ന ഡാറ്റാബാങ്ക് തയാറാക്കിവരുകയാണ്. സാഹിത്യ അക്കാദമിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക പട്ടിക തയാറാക്കൽ അന്തിമഘട്ടത്തിലാണ്.
നിലവിൽ ചില ട്രെയിനുകളുടെ പേരിന് സാഹിത്യബന്ധമുണ്ട്. മുംബൈയിൽനിന്ന് യു.പിയിലേക്ക് സർവിസ് നടത്തുന്ന ‘ഗോൾഡൻ ടെംമ്പിൾ’ എക്സ്പ്രസിന് ഹിന്ദുസ്ഥാനി എഴുത്തുകാരൻ മുൻഷി പ്രേംചന്ദിെൻറ പ്രശസ്ത രചനയെ ആധാരമാക്കിയാണ് ഇൗ പേര് നൽകിയത്. യു.പിയിലെ അഅ്സംഗഢിൽനിന്ന് ഡൽഹിയിലേക്കുള്ള കൈഫിയത് എക്സ്പ്രസിന് പേരു ലഭിച്ചത് പ്രശസ്ത ഉർദു കവി കൈഫി ആസ്മിയിൽനിന്നാണ്.
രാജ്യത്തിെൻറ വിദൂര പ്രദേശങ്ങളെപ്പോലും കൂട്ടിയിണക്കുന്ന യാത്രാസംവിധാനമായ ട്രെയിനുകൾ ജനതയെ ഒന്നിപ്പിക്കുന്ന സാംസ്കാരിക വൈവിധ്യത്തിെൻറയും മതേതരത്വത്തിെൻറയും പ്രതീകമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വിവിധ ഭാഷകളിലെ സാഹിത്യരചനകളുടെ പേരുകൾ ട്രെയിനുകളെ കൂടുതൽ ആകർഷകമാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം സ്റ്റേഷനുകൾക്കും ഇൗ രീതിയിൽ പേരുനൽകാൻ നീക്കമുണ്ട്. ട്രെയിനുകളുടെ പേരുമാറ്റാൻ മന്ത്രാലയം തീരുമാനിച്ചാൽ മതി. എന്നാൽ, സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വാങ്ങണം.
2014 മേയിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽവന്നശേഷം നിരവധി ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും റെയിൽ സർക്യൂട്ടുകളുടെയും പേരുമാറ്റിയിട്ടുണ്ട്. മഹാമന എക്സ്പ്രസിെൻറ പേരുമാറ്റി, ഹിന്ദു മഹാസഭ പ്രസിഡൻറായിരുന്ന മദൻ മോഹൻ മാളവ്യയുടെ പേരാണ് നൽകിയത്. അേന്ത്യാദയ എക്സ്പ്രസിെൻറ പേരുമാറ്റി ഭാരതീയ ജനസംഘ് ആശയപ്രചാരകൻ ദീൻ ദയാൽ ഉപാധ്യായയുടെ പേരുനൽകി. മാത്രമല്ല, ട്രെയിനുകളിൽ ദീൻ ദയാലു കോച്ചുകളും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.