കേന്ദ്ര, സംസ്ഥാന സർക്കാരുകളും ​െറയിൽവേയും ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കാൺപൂർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ​െറയിൽവേയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

അടിയന്തര ധനസഹാ‍യമായ 50,000 രൂപക്ക് കൂടാതെ അഞ്ച് ലക്ഷം രൂപ അധിക സഹായവും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.  

മരിച്ചവരുടെ ബന്ധുക്കൾക്ക്​ അടിയന്തര ധനസഹായമായി മൂന്നരലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക്​ 50,000രൂപയും നിസാര പരിക്കേറ്റവർക്ക്​ 25,000 രൂപയുമാണ്​ റെയിൽവേ അടിയന്തര ധനസഹായമായി നൽകുക​.

ഇതു കൂടാതെ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മധ്യപ്രദേശ് സർക്കാർ ധനസഹായം നൽകും.

Tags:    
News Summary - train derail at kanpoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.