കർഷക സമരം: യു.‌എ‌.പി.‌എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ഡൽഹി പൊലീസ്​

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ പരേഡിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധ​പ്പെട്ട്​ കർഷകർക്കെതിരെ ഡൽഹി പൊലീസ്​ യു.‌എ‌.പി.‌എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ്​ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്​.

26ന് നടന്ന കർഷക സമരത്തിൽ കോടിക്കണക്കിന് രൂപയുടെ പൊതുസ്വത്ത്​ നശിപ്പിക്കപ്പെട്ടായും 394 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ വാർത്താ കുറിപ്പിൽ പറഞ്ഞു. മാർച്ച്​ സംബന്ധിച്ച്​ പൊലീസും കർഷക സംഘടന നേതാക്കളും ചേർന്ന്​ തയാറാക്കിയ കരാർ ലംഘിക്കുന്നതിന്​ ആസൂത്രിത ശ്രമം നടന്നതായും പൊലീസ്​ ആരോപിച്ചു.

അതേസമയം, കള്ളക്കേസുകളിൽ കുടുക്കി പൗരത്വ പ്ര​േക്ഷാഭകരെ വേട്ടയാടിയത്​ പോലെ കർഷക പ്രക്ഷോഭകരെയും വേട്ടയാടാനുള്ള നീക്കമാണ്​ ഡൽഹി പൊലീസ്​ നടത്തുന്നതെന്ന്​ ആരോപണമുയരുന്നുണ്ട്​. ഇതിന്‍റെ ഭാഗമായാണ്​ യു.‌എ‌.പി.‌എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളടക്കമുള്ളവർ ആരോപിക്കുന്നു.

റിപബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകൾക്കും വ്യക്​തികൾക്കും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധ​പ്പെട്ട്​​ നിരവധി കർഷകരെ ഇതിനകം അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ധഖരാളം പേർ കസ്റ്റഡിയിലുമുണ്ട്​. സംഭവത്തിൽ​ 25 എഫ്ഐആർ ഫയൽ ചെയ്തു. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടിക്കായത്, മേധ പട്കർ തുടങ്ങിയ പ്രമുഖ നേതാക്കളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Tractor rally: UAPA, Sedition charges in FIR lodged by Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.