Posted On
date_range Updated On
date_range ബോധ് ഗയയിൽ വിദേശ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ
ഗയ: ബിഹാറിലെ പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രമായ ബോധ് ഗയയിൽ വിദേശ വിനോദസഞ്ചാരി ആത്മഹത്യ ചെയ്ത നിലയിൽ. തീർത്ഥാടന കേന്ദ്രത്തിനടുത്തുള്ള വനമേഖലയിലാണ് ആസ്ട്രേലിയൻ സ്വദേശിയെന്ന് തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഗ്രാമീണരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ ഇയാളുടെ വ്യക്തിവിവരങ്ങൾ തെളിയിക്കുന്ന രേഖകൾ ഇല്ല. ഡയറിയിൽ എഴുതിയിരിക്കുന്ന ഫോൺ നമ്പറുകൾ ആസ്ട്രേലിയൻ കോഡുള്ളതാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് അധികൃതർ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.