മയക്കുമരുന്ന്​ കടത്ത്​: ഇന്ത്യൻ വ്യവസായി നേപ്പാളിൽ അറസ്​റ്റ്​

കാഠ്​മണ്ഡു: മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ വ്യവസായി നേപ്പാളിൽ അറസ്​റ്റിലായി. ഇൻറർപോൾ അ​േന്വഷിക്കുന്ന പ്രതിയായ മഷ്​കൂർ അഹമ്മദ്​ ലാരിയാണ്​ പിടിയിലായത്​. കാഠ്​മണ്ഡുവിലെ മഹാരാജ്​ഗഞ്ച്​ മേഖലയിൽ നിന്നാണ്​ ഇയാൾ പിടിയിലായതെന്ന്​ പൊലീസ്​ അറിയിച്ചു.

കാഠ്​മണ്ഡുവിൽ നിന്ന്​ നെതർലാൻഡിലേക്ക്​ ലാരി അയച്ച പാഴ്​സലിൽ മയക്കുമരുന്ന്​ ഉണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​​ പൊലീസ്​ ഇയാളുടെ ഹോട്ടലിൽ റെയ്​ഡ്​ നടത്തുകയായിരുന്നു.

കാഠ്​മണ്ഡുവിലെ പഞ്ചനക്ഷത്ര ഹോട്ടലി​​െൻറ ഉടമയാണ്​ ലാരി. എന്നാൽ 2015ലെ ഭൂകമ്പത്തിന്​ ശേഷം ഹോട്ടൽ അടഞ്ഞുകിടക്കുകയാണ്​. കോടതിയിൽ ഹാജരാക്കിയ ലാരിയെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

Tags:    
News Summary - Top Indian Hotelier In Nepal Arrested For Drug Trafficking-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.