ന്യൂഡൽഹി: സൈബർ കുറ്റകൃത്യവും ഇ-കൊമേഴ്സുമായി ബന്ധപ്പെട്ട് 2015ൽ നിർത്തലാക്കിയ െഎ.ടി നിയമത്തിെൻറ പേരിൽ വർ ഷങ്ങൾക്കിപ്പുറവും ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തുന്നതിനെ ശക്തമായി വിമർശിച്ച് സുപ്രീം കോടതി. ഇനി ഇത് തരത്തിൽ നടപടിയുണ്ടായാൽ ഉദ്യോഗസ്ഥരെ ജയിലിലടക്കുമെന്ന് കോടതി താക്കീത് നൽകി.
വിവര സാേങ്കതിക വിദ്യയുമ ായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷൻ 66(A) എന്ന വകുപ്പാണ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് കാട്ടി നിർത്തലാക്കിയത്. എന്നാൽ അതിന് ശേഷവും രാജ്യത്ത് ഇൗ നിയമത്തിെൻറ അടിസ്ഥാനത്തിൽ 22 ഒാളം പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) എന്ന സംഘടനയാണ് ഇതിനെതിരെ പരാതി നൽകിയത്.
രോഹിേൻറാൺ നരിമാൻ, വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ജനങ്ങളെ നിരോധിച്ച ഒരു നിയമത്തിെൻറ പേരിൽ ഇപ്പോഴും തുറുങ്കിലടക്കുന്നു എന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് അവർ പറഞ്ഞു. കേന്ദ്ര സർക്കാരിന് മറുപടിക്കായി നാല് ആഴ്ചത്തെ സമയവും നൽകിയിട്ടുണ്ട്.
എന്താണ് സെക്ഷൻ 66 എ
കംപ്യൂട്ടര്‍, മൊബൈല്‍ ഫോൺ ഉൾപ്പടെയുളള വിവര സാങ്കേതിക വിനിമയ മാധ്യമങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധ ടെക്സ്റ്റ്, ശബ്ദ, ദൃശ്യ സന്ദേശങ്ങൾ അയയ്ക്കുന്നത് 66-ആം വകുപ്പ് അനുസരിച്ച് കുറ്റകരമാണ്. 2008ലെ നിയമഭേദഗതി നിയമപ്രകാരമാണ് നിയമനിര്‍മാണ സഭ 66-ാം വകുപ്പിനു കീഴില്‍ എ, ബി ഉപവകുപ്പുകൾ ഉൾപ്പെടുത്തിയത്. ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്ന വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.