പ്രതിഷേധം തണുപ്പിക്കാൻ ദേശീയഗാനം പാടി ഡി.സി.പി - VIDEO

ബംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബംഗളൂരു ടൗൺ ഹാൾ പരസിരത്ത്​ തടിച്ചു കൂടിവരെ അനുനയിപ്പിക്കാൻ ദേശീയഗാനം പാടി ഡി.സി.പി. ബംഗളൂരു ഡി.സി.പി ചേതൻ സിങ്​ റാത്തോറാണ്​ പ്രതിഷേധവുമായി വന്നവരെ ദേശീയഗാനവും ചൊല്ലിച്ച് മടക്കി അയച്ചത്​.

മുദ്രാവാക്യവുമായി ഒത്തുകൂടിയ പ്രതിഷേധക്കാർക്കിടയിലേക്ക്​ എത്തിയ ഡെപ്യൂട്ടി പൊലീസ്​ കമീഷണര്‍ ചേതന്‍ പ്രതിഷേധക്കാരോട് ശാന്തരാകാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കിടയിൽ അക്രമസ്വഭാവമുള്ളവർ നിയമം കൈയ്യിലെടുക്കാനുള്ള സാധ്യതയുണ്ടെന്നും അത്​ സ്വയം കണ്ടെത്തണമെന്നും അദ്ദേഹം സമരക്കാരോട്​ ആവശ്യപ്പെട്ടു. തുടർന്ന്​ ഒരു ഗാനം പാടാമെന്നും ഏറ്റുപാടണമെന്ന്​ ആവശ്യപ്പെടുകയും മൈക്കിലൂടെ ദേശീയ ഗാനം പാടുകയുമായിരുന്നു.

എഴുന്നേറ്റ് നിന്ന് ദേശീയഗാനം പാടിയ പ്രതിഷേധക്കാര്‍ ഒന്നടങ്കം പിരിഞ്ഞു പോയി. പ്രധാനനഗരങ്ങളിലെ പ്രതിഷേധങ്ങളെ പൊലീസ്​ അടിച്ചമർത്തി കൊണ്ടിരിക്കു​​േമ്പാഴാണ്​ ബംഗളൂരു ഡി.സി.പിയുടെ വേറിട്ട ശ്രമം.

Tags:    
News Summary - Top Bengaluru Cop Sings National Anthem To Pacify Citizenship Act Protesters - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.