'സത്യം ഭയമില്ലാതെ തുടരും';​ ടൂൾകിറ്റ്​ വിവാദത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പിയുടെ ടൂൾ കിറ്റ്​ ആരോപണത്തിന്​ പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലി​െൻറ പ്രതികരണം. ടൂൾകിറ്റ്​ ഹാഷ്​ടാഗിനൊപ്പമായിരുന്നു രാഹുലി​െൻറ ട്വീറ്റ്​.

ബി.ജെ.പി വക്താവ്​ സംപിത്​ പത്ര പങ്കുവെച്ച ടൂൾകിറ്റ്​ ട്വീറ്റുമായി ബന്ധ​പ്പെട്ട്​ ഡൽഹി പൊലീസി​െൻറ പ്രത്യേക സംഘം ട്വിറ്റർ ഇന്ത്യയുടെ ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതിനുപിന്നാലെയാണ്​ രാഹുലി​െൻറ ട്വീറ്റ്​.

സംപിത്​ പത്ര ആരോപിച്ച കോൺഗ്രസ്​ ​ടൂൾ കിറ്റ്​ കേസുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസ്​ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന്​ ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റർ ഒാഫിസിലെത്തി പൊലീസ്​ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ ട്വിറ്റർ ഇന്ത്യയുടെ ഒാഫിസ്​ അടച്ചിട്ട നിലയിലായിരുന്നു.

​പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ്​ ടൂൾ കിറ്റ്​ ഉപയോഗിച്ചുവെന്ന്​ സംപിത്​ പത്ര ട്വിറ്ററിലൂടെ ആരോപിക്കുകയായിരുന്നു. ഇതി​െൻറ രേഖകളും സംപിത്​ പത്ര പങ്കുവെച്ചു. എന്നാൽ സംപിത്​ പത്ര ട്വിറ്ററിലൂടെ പങ്കുവെച്ച രേഖകൾക്ക്​ 'മാനിപുലേറ്റഡ്​ മീഡിയ' എന്ന ടാഗ്​ ട്വിറ്റർ നൽകിയിരുന്നു. ഇതിൽ വിശദീരണം തേടുകയായിരുന്നു ഡൽഹി പൊലീസ്​. എന്ത്​ അടിസ്​ഥാനത്തിലാണ്​ സംപിത്​ പത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന്​ സൂചിപ്പിക്കുന്നതെന്ന്​ വിശദമാക്കണമെന്നായിരുന്നു പൊലീസി​െൻറ ആവശ്യം.

സംപിത പത്ര പങ്കുവെച്ച രേഖകൾ വ്യാജമായി ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്​ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച്​ പൊലീസ്​ പരാതി നൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - Toolkit row Truth remains unafraid, says Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.