ടോം വടക്കൻ വലിയ നേതാവല്ലെന്ന്​ രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ്​ മുൻ വക്​താവ്​ ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ടോം വടക്കൻ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തി ഒരു ദിവസം പൂർത്തിയാകു​​േമ്പാഴാണ്​ രാഹുൽ ഗാന്ധിയുടെ പ്രസ്​താവ ന പുറത്ത്​ വരുന്നത്​.

പാ​ർ​ട്ടി ടി​ക്ക​റ്റി​നു ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ വ​ക്​​താ​വ്​ ടോം ​വ​ട​ക്ക​ൻ പാ​ർ​ട്ടി​യി​ൽനി​ന്ന്​ രാ​ജി​വെ​ച്ച്​ ക​ഴിഞ്ഞ ദിവസം ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നിരുന്നു. പാ​കി​സ്​​താനി ഭീ​ക​ര​ർ ന​മ്മു​ടെ രാ​ജ്യ​ത്തെ ആ​ക്ര​മി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണം സൃ​ഷ്​​ടി​ച്ച വേ​ദ​ന​യി​ലാ​ണ്​ പാ​ർ​ട്ടി വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​തെ​ന്ന്​ ടോം ​വ​ട​ക്ക​ൻ അ​വ​കാ​ശ​പ്പെട്ടിരുന്നു.

ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി അ​ത്ത​ര​മൊ​രു നി​ല​പാ​ട്​ എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ന്നെ ആ ​പാ​ർ​ട്ടി വി​ടു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നും ടോം ​വ​ട​ക്ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത​ു. ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ക എ​ന്ന ന​യ​മാ​ണ്​ കോ​ൺ​ഗ്ര​സി​ലെ​ന്നും ടോം ​വ​ട​ക്ക​ൻ ആ​രോ​പി​ച്ചിരുന്നു.

Tags:    
News Summary - Tom Vadakkan not big leader-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.