Posted On
date_range Updated On
date_range രാജ്യത്തെ എല്ലാവർക്കും ശുചിമുറി യാഥാർഥ്യമാക്കും –മോദി
ന്യൂഡൽഹി: രാജ്യത്തെ എല്ലാവർക്കും ശുചിമുറി എന്ന പ്രതിജ്ഞ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ശുചിമുറി ദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും വർഷങ്ങളായി കോടിക്കണക്കിന് ആളുകൾക്ക് വൃത്തിയുള്ള ശുചിമുറികൾ നൽകുന്നതിൽ സമാനതകളില്ലാത്ത നേട്ടമാണ് സർക്കാർ കൈവരിച്ചത്.
സർക്കാരിെൻറ 'സ്വച്ഛ് ഭാരത്' പരിപാടിയുടെ ഭാഗമായി ലക്ഷക്കണക്കിന് ശുചിമുറികൾ രാജ്യത്ത് നിർമിച്ചുകഴിഞ്ഞു. ഇതിലൂടെ ആരോഗ്യവും അഭിമാനവുമുള്ള ഒരു ജനതയെ സൃഷ്ടിക്കാനായെന്നും സ്ത്രീകൾക്ക് ഇത് ഏറെ ഗുണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.