റായ്പൂർ: ഷോപ്പിങ് മാളിലെ മൂന്നാംനിലയിൽ നിൽക്കുകയായിരുന്ന അച്ഛന്‍റെ കൈയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കുട്ടികളുമായി യുവാവ് മാളിലെ മൂന്നാംനിലയുടെ എസ്കലേറ്ററിനരികിലേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടെ മറ്റൊരാളുമുണ്ട്. ചെറിയ കുട്ടിയെ കൈയിലെടുത്തിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയെ എസ്കലേറ്ററിൽ കയറാൻ കൈപിടിച്ച് സഹായിക്കുന്നതിനിടെ കൈയിലെടുത്തിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നേരത്തെ, ഹൈദരാബാദിലെ മാളിലും സമാനമായ സംഭവമുണ്ടായിരുന്നു. ഒരു വയസ്സുള്ള കുഞ്ഞ് അന്ന് അമ്മയുടെ കൈകളിൽ നിന്ന് വീണാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.