ഇന്ന് രോഹിത് വെമുല രക്തസാക്ഷിത്വ ദിനം; പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്ക്

ഹൈദരാബാദ് : രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2016 ജനുവരി പതിനേഴിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റലിലാണ് ഈ ദളിത് വിദ്യാര്‍ത്ഥി രോഹിത് തൂങ്ങി മരിച്ചത്. സർവകലാശാലയുടെ ദളിത് വിരുദ്ധ സമീപനത്തിനെതിരെ ജീവൻ തന്നെ വെടിയേണ്ടി വന്നു വെമുലക്ക്. എന്നിട്ടും സർവകലാശാലയുടെ ഫാസിസ്റ്റ് നയങ്ങൾ തുടരുക തന്നെ ചെയ്യുന്നു.

ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന രോഹിത് അനുസ്മരണ പരിപാടിയിൽ അതിഥികള്‍ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. പരിപാടിക്ക്  അനുമതി നിഷേധിച്ച് കൊണ്ട് സര്‍വകലാശാല വൈസ് ചാന്‍സലരാണ് സര്‍ക്കുലര്‍ ഇറക്കിയത്. രോഹിത്തിന്റെ അമ്മ രാധിക വെമുല, ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ തുടങ്ങിയവര്‍ക്കാണ് പ്രവേശം നിഷേധിച്ചത്.

അതേസമയം, ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - today observing Rohith Vemula martyr day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.