Posted On
date_range Updated On
date_range കനത്ത മഴ: ബംഗളൂരുവിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരു നഗരത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിനെ തുടർന്നാണ് നഗരത്തിലെ സ്കൂളുകൾക്കും പി.യു കോളജുകൾക്കും ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ അവധി പ്രഖ്യാപിച്ചത്. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.