ചീറ്റകളെ മാത്രമല്ല ബലാത്സംഗക്കാരെയും കേന്ദ്ര സർക്കാർ വിട്ടയക്കുന്നു; ബിൽക്കീസ് ബാനു കേസിൽ പ്രതികരിച്ച് ഉവൈസി


ന്യൂഡൽഹി: ചീറ്റകളെ മാത്രമല്ല ബലാത്സംഗക്കാരെയും കേന്ദ്ര സർക്കാർ വിട്ടയക്കുന്നെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളേയും വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണെന്ന ഗുജറാത്ത് സർക്കാറിന്‍റെ എതിർസത്യവാങ്മൂലത്തിൽ പ്രതികരിക്കുകയായിരുന്നു ഉവൈസി.


ഗുജറാത്തിൽ 'ഡിഫൻസ് എക്‌സ്‌പോ 2022' ഉദ്ഘാടനം ചെയ്യവെ പ്രാവുകളെ വിടുന്നതിൽനിന്ന് ചീറ്റകളെ വിടുന്നതിലേക്ക് രാജ്യം മുന്നോട്ട് പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയും പ്രതികരണവുമായി രംഗത്തെത്തി. "നല്ല പെരുമാറ്റ"ത്തിന്റെ നിർവചനമെന്താണെന്ന് ചോദിച്ച മഹുവ,.'നല്ല ദിനം,നല്ല ആളുകൾ നിങ്ങൾക്കു വേണ്ടി  മകളെയും   നിങ്ങൾ പീഡിപ്പിക്കും-മഹുവ   ട്വീറ്റ് ചെയ്തു.


വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ 'സാംസ്കാരിക' ബലാത്സംഗികളെയും കൊലയാളികളെയും എല്ലാ ദേശീയ അവധി ദിനങ്ങളിലും മോചിപ്പിക്കും എന്ന വാഗ്ദാനമായിരിക്കും നിങ്ങൾ നൽകുക എന്ന് മഹുവ ബി.ജെ.പിയെ പരിഹസിച്ചു.

Tags:    
News Summary - To PM Modi's 'we now release cheetahs', Owaisi adds 'And rapists'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.