തമിഴ്​നാട്​ എം​.പി കാർ അപകടത്തിൽ മരിച്ചു

ചെന്നൈ: തമിഴ്​നാട്ടിൽ ഇന്ന്​ പുലർച്ചെ ഉണ്ടായ കാർ അപകടത്തിൽ എ.​െഎ.എ.ഡി.എം.കെ എം.പി മരിച്ചു. വില്ലുപുരം പാർലമ​െൻറ ്​ മണ്ഡലത്തിലെ എം.പി എസ്​. രാജേന്ദ്രൻ(62) ആണ്​ മരിച്ചത്​. തിന്തിവനത്തിലേക്കുള്ള യാത്രക്കിടെ വില്ലുപുരത്ത്​ കാർ ഡിവൈഡറിലിടിച്ചാണ്​ അപകടമുണ്ടായത്​.

അപകടത്തിൽ തലക്കും നെഞ്ചിലും പരിക്കേറ്റ രജേന്ദ്രനെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. നിസാര പരിക്കുക​േളാടെ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - TN MP Died in Car Accident - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.