തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ റാ​ലി​ക​ൾ മാർച്ച് ഏഴു വരെ നിരോധിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ റാ​ലി​ക​ൾ അടക്കമുള്ളവ മാർച്ച് ഏഴു വരെ നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് തണമൂൽ കോൺഗ്രസ്. ടി.എം.സി രാജ്യസഭ എം.പി സുഖേന്ദു ശേഖർ റായ് ആണ് ജ​നു​വ​രി 15 വ​രെ മാത്രം പ്ര​ചാ​ര​ണ റാ​ലി​ക​ൾക്ക് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ കമീഷന്‍റെ​ നടപടിക്കെതിരെ രംഗത്തുവന്നത്.

ജനുവരി 15നകം സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ പോലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗുണമുള്ളതും എന്നാൽ പൊതുജനങ്ങൾക്ക് ഹാനികരവുമായ എന്തെങ്കിലും ചെയ്യാൻ സമ്മതം നൽകുന്നില്ലെന്ന് ശേഖർ റായ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് സാഹചര്യവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്താൻ തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അഭ്യർഥന നിരസിക്കുകയാണ് ചെയ്തത്. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് കാരണം രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ് ചെയ്തതെന്നും ശേഖർ റായ് പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ചാ​ര​ണ റാ​ലി​ക​ളും റോ​ഡ്ഷോ​ക​ളും യോ​ഗ​ങ്ങ​ളും ജ​നു​വ​രി 15 വ​രെയാണ് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ൻ നി​രോ​ധി​ച്ചത്. കോ​വി​ഡ് വ്യാ​പ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യുടെ ഭാഗമാ​യാ​ണ് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര ചൂണ്ടിക്കാട്ടുന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ പാ​ർ​ട്ടി​ക​ളോ​ട് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദൂ​ര​ദ​ർ​ശ​നി​ൽ പാ​ർ​ട്ടി​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന കാ​മ്പ​യി​ൻ സ​മ​യം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​മീ​ഷ​ണ​ർ പറഞ്ഞു.

റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും യോ​ഗ​ങ്ങ​ൾ നി​രോ​ധി​ച്ചു, വീ​ടു​ക​യ​റി​യു​ള്ള കാ​മ്പ​യി​നി​ൽ അ​ഞ്ചു​പേ​ർ മാ​ത്രം, ആ​ഹ്ലാ​ദ ​പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല, വി​ജ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ര​ണ്ടു​പേ​ർ മാ​ത്ര​മെ പോ​കാ​വൂ, റാ​ലി​ക​ളി​ൽ (അ​നു​വാ​ദം ല​ഭി​ച്ചാ​ൽ) പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യ​ണം, രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ പ്ര​ചാ​ര​ണം അ​നു​വ​ദി​ക്കാത്ത 'കാ​മ്പ​യി​ൻ ക​ർ​ഫ്യൂ' അടക്കമുള്ളവയാണ് പ്ര​ധാ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

Tags:    
News Summary - TMC MP Sukhendu Sekhar Ray urges ECI to impose ban on all rallies till last phase of poll is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.