മു​കു​ൾ റോ​യി​യു​ടെ മ​ക​നെ തൃണമൂൽ പുറത്താക്കി

കൊ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ എം.​എ​ൽ.​എ​യും പാ​ർ​ട്ടി വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന മു​കു​ൾ റോ​യി​യു​ടെ മ​ക ​നു​മാ​യ സു​ഭ്രാം​ശു റോ​യി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. തു​ട​ർ​ച്ച​യാ​യി പാ​ർ​ട്ടി വി​രു​ദ്ധ പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ഭ്രാം​ശു​വി​നെ ആ​റു വ​ർ​ഷ​ത്തേ​ക്ക്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​ൻ, പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​നു​മ​തി​യോ​ടെ അ​ച്ച​ട​ക്ക​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സു​ഭ്രാം​ശു റോ​യി ബി.ജെ.പി പാളയത്തിലേക്കാണെന്നാണ്​ സൂചന. മ​മ​ത​യു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്ന്​ പാ​ർ​ട്ടി വി​ട്ട മു​കു​ൾ റോ​യി​യെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടാ​യി​രു​ന്നു പ​ല​പ്പോ​ഴും സു​ഭ്രാം​ശു​വി​േ​ൻ​റ​ത്.

Tags:    
News Summary - TMC MLA Subhrangshu Roy-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.