Posted On
date_range Updated On
date_range തൃണമൂൽ കോൺഗ്രസ് എം.എൽ.എ വെടിയേറ്റ് മരിച്ചു; പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ വെടിയേറ്റ് മരിച്ചു. നദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡല ത്തിലെ എം.എൽ.എ സത്യജിത് ബിശ്വാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്.
ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന ഇടമാണ് ബംഗ്ലാദേശിനോട് ചേർന്ന് നിൽക്കുന്ന ജില്ല കൂടിയായ നദിയ. സി.ബി.െഎ റെയ്ഡുമായി ബന്ധപ്പെട്ട് കേന്ദ്രവും മമതാ ബാനർജിയും ഉടക്കിലായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് വഴിവെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.