സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ എം.പിമാർ പൊലീസ്​ കസ്​റ്റഡിയിൽ

വാരണാസി: വെടിവെപ്പിൽ ​10 പേർ കൊല്ലപ്പെട്ട സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ്​ സംഘത്തെ യു.പി പൊലീസ ്​ കസ്​റ്റഡിയിലെടുത്തു. വാരണാസി വിമാനത്താവളത്തിലാണ്​ ഡെറിക്​ ഒബ്രിയാൻെറ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ തടഞ ്ഞത്​. പൊലീസുമായി സഹകരിക്കാൻ തയാറാണെന്ന്​ അറിയിച്ചുവെങ്കിലും അവർ കസ്​റ്റഡിയിലെടുക്കുകയായിരുന്നുവെന്ന്​ ഡെറിക്​ ഒബ്രിയാൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി യു.പിയിൽ തന്നെ തുടരുകയാണ്​. പ്രദേശം സന്ദർശിക്കാതെ മടങ്ങില്ലെന്നാണ്​ പ്രിയങ്കയുടെ നിലപാട്​. പ്രിയങ്കയുടെ അറസ്​റ്റ്​ നിയമവിരുദ്ധമാണെന്ന്​ പ്രസ്​താവനയുമായി ഭർത്താവ്​ റോബർട്ട്​ വദ്ര രംഗത്തെത്തി. പ്രിയങ്കയുടെ അറസ്​റ്റിനെതിരെ ഡൽഹിയിലും പ്രതിഷേധം ഉയർന്നു.

ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ്​ തടയുകയായിരുന്നു. പൊലീസ് ​നടപടിയിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ ​കസ്​റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

Tags:    
News Summary - TMC Held at Varanasi Airport-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.