അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്‍റെ ആസ്തി വിവരം പുറത്തുവിട്ടു. ശനിയാഴ്ച ശനിയാഴ്ച തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രം പുറത്തിറക്കിയാണ് സ്ഥിരനിക്ഷേപങ്ങളും സ്വർണ്ണ നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ആസ്തികളുടെ പട്ടിക വെളിപ്പെടുത്തിയത്.
5,300 കോടി രൂപ മൂല്യമുള്ള 10.3 ടൺ സ്വർണം നിക്ഷേപമായുണ്ട്. വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇതുള്ളത്. 15,938 കോടി പണമായും നിക്ഷേപമുണ്ട്. രാജ്യത്തൊട്ടാകെ 7,123 ഏക്കറിലായി 960 വസ്തുവകകളും ഉണ്ട്.
ആകെ 2.26 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ആസ്തി 2,900 കോടി രൂപയാണ് വർധിച്ചത്.
2019 മുതൽ നിക്ഷേപ മാർഗനിർദ്ദേശങ്ങൾ നിലവിലെ ട്രസ്റ്റ് ബോർഡ് ശക്തിപ്പെടുത്തിയതായും തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.