ടിപ്പുവിനെതിരായ പ്രസ്താവന:  ഹെഗ്ഡെ മാപ്പ് പറയണമെന്ന് ബന്ധു

ബംഗളൂരു: ടിപ്പു സുൽത്താൻ കൂട്ട ബലാൽസംഗം ചെയ്തെന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ മാപ്പു പറയണമെന്ന് ടിപ്പുവിന്‍റെ ബന്ധു. 18ാം നൂറ്റാണ്ടിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ ക്രൂരമായി ആളുകളെ കൊന്നൊടുക്കിയിരുന്നുവെന്നും കൂട്ട ബലാൽസംഗം ചെയ്തിരുന്നുവെന്നുമുള്ള മന്ത്രി അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇതിനെതിരെ ടിപ്പു സുൽത്താന്‍റെ ഏഴാംതലമുറയിൽ പെട്ട ഷഹനബ്സദ മൻസൂർ അലിയാണ് പരാതിയുമായി രംഗത്തെത്തിയത്. കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കാണുമെന്നും അതിനുശേഷം പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ പിതാമഹനെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ഹൈഗ്ഡെക്കെതിരെ നടപടിയെടുക്കണമെന്നാണ് മൻസൂർ അലിയുടെ ആവശ്യം. കേന്ദ്രമന്ത്രി സഥാനത്തിരിക്കുന്ന ഉത്തരവാദപ്പെട്ട വ്യക്തി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തരുത്. മൈസൂരുവിലെ ഭരണാധികാരിയായ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഹീറോയാണ്. ഹെഗ്ഡെ നിരുപാധികം മാപ്പ് പറയണമെന്നും മൻസൂർ അലി ആവശ്യപ്പെട്ടു.

സമുദായ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്താവന. കുടംബത്തിന്‍റെ മാത്രമല്ല, രാജ്യതാൽപര്യം മുഴുവൻ ബലികഴിക്കുകയായിരുന്നു ഹെഗ്ഡെ. അതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈഗ്ഡെയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും മൻസൂർ അലി പറഞ്ഞു. 

Tags:    
News Summary - Tipu Sultan Descendant Demands Apology from Hegde for 'Mass Rapist' Remark-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.