ടിപ്പു ജയന്തി: സർക്കാറിനോട്​​ ഹൈകോടതി വിശദീകരണം തേടി

ബംഗളൂരു: ടിപ്പു ജയന്തി നിർത്തലാക്കിയതുമായി ബന്ധപ്പെട്ട്​ കർണാടക സർക്കാറിനോട്​ ഹൈകോടതി വിശദീകരണം തേടി. ടി പ്പുവി​​െൻറ പിന്മുറക്കാരനെന്നു അവകാശപ്പെട്ട്​ ബിലാൽ അലി ഷാ എന്നയാളും ടിപ്പു സുൽത്താൻ യുനൈറ്റഡ്​ ഫ്രണ്ട്​, ബം ഗളൂരുവിലെ ടിപ്പു രാഷ്​ട്രീയ സേവ സംഘ എന്നിവരും സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ്​ ഒാഖ, ജസ്​റ്റിസ്​ മുഹമ്മദ്​ നവാസ്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ സർക്കാറിനോട്​ വിശദീകരണം തേടിയത്​.

കഴിഞ്ഞ ജൂലൈ 26ന്​ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ സംസ്​ഥാനത്ത്​ ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കി ഉത്തരവിറക്കിയിരുന്നു. ജൂലൈ 30നായിരുന്നു ഇതുസംബന്ധിച്ച്​ കന്നട സാംസ്​കാരിക വകുപ്പ്​ വിജ്ഞാപനമിറക്കിയത്​. എന്നാൽ, പ്രസ്​തുത ഉത്തരവ്​ നിയമവിരുദ്ധമാണെന്നും മന്ത്രിസഭ പോലുമില്ലാതെ മുഖ്യമന്ത്രി മാത്രം അധികാരത്തിലിരിക്കെയാണ്​ ഉത്തരവിറങ്ങിയതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക മതവിഭാഗത്തോടുള്ള സർക്കാറി​​െൻറ വിവേചനമാണ്​ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്നും ഹരജിയിൽ കുറ്റപ്പെടുത്തി. കേസ്​ ഒക്​ടോബർ 18ന്​ വീണ്ടും പരിഗണിക്കും.

Tags:    
News Summary - tipu Jayanti Karnata Highcourt karnataka Govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.