'സുള്ളി ഡീൽസ്' ആപ്പ് കേസിൽ ആദ്യ അറസ്റ്റ്; മുഖ്യ സൂത്രധാരൻ പിടിയിലായത് ഇന്ദോറിൽ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മുസ്​ലിം സ്ത്രീകളെ ഓൺലൈനിൽ 'വിൽപനക്ക് വെച്ചിരുന്ന' സുള്ളി ഡീൽസ് ആപ്പിന്‍റെ മുഖ്യസൂത്രധാരനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ബി.സി.എ വിദ്യാർഥിയായ ഓംകാരേശ്വർ ഠാക്കൂറാണ് (25) പിടിയിലായത്.

സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്ണോയ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഇന്ദോറിൽനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. 2021 ജൂലൈയിൽ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ സുള്ളി ഡീൽസ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വർ പൊലീസിനോട് സമ്മതിച്ചു.

കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ബു​ള്ളി ബാ​യ്​ ആപ്പ് നി​ർ​മി​ച്ച കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​ട​ക്കം നാലുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭോ​പാ​ലി​ൽ ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ്​ വിദ്യാർഥിയായ നീ​ര​ജ്​ ബി​ഷ്​​ണോ​യ്​ ആ​ണ്​ ഗി​റ്റ്​​ഹ​ബ്​ പ്ലാ​റ്റ്ഫോ​മി​ൽ​ ബു​ള്ളി ബാ​യ്​ ആ​പ്പ് നിർമിച്ചതിന്‍റെ മുഖ്യസൂത്രധാരൻ.

Tags:    
News Summary - Tipped by Bulli Bai app creator, Delhi Police arrests Sulli Deals mastermind from Indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.