Posted On
date_range Updated On
date_range ടിക് ടോക് നിരോധനം: അടിയന്തര ഹരജി സുപ്രീംകോടതി നിരസിച്ചു
ന്യൂഡൽഹി: അശ്ലീലവും അനുചിതവുമായ ഉള്ളടക്കത്തിെൻറ പേരിൽ മൊബൈൽ ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത് തണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നതിന് സുപ്രീംകോടതി വിസമ ്മതിച്ചു.
ഹരജി അതിേൻറതായ സമയമെടുത്ത് വന്നാൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന ബെഞ്ച് അറിയിച്ചു. അശ്ലീല പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംസ്കാരത്തെ ഇടിച്ചുതാഴ്ത്തുന്നുവെന്നും ആരോപിച്ച് ‘ടിക് ടോക്’ ആപ് ഡൗൺലോഡ് ചെയ്യുന്നത് നിരോധിക്കണമെന്ന പൊതു താൽപര്യ ഹരജി മദ്രാസ് ഹൈകോടതി മുമ്പാകെ വന്നിരുന്നു. തുടർന്ന് ഇത് നിരോധിക്കാൻ ഹൈകോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.