Posted On
date_range Updated On
date_range ടിക്ടോക്: ജിം ട്രെയിനറുടെ കൊല; 17കാരൻ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഢിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ 17കാരൻ പിടി യിൽ. ദ്വാരകക്കടുത്തുള്ള ധുൽസിറാസ് ഗ്രാമത്തിൽനിന്നാണ് ബാലൻ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബഹാദുർഗഢിൽ മോഹിത് മോറ എന്ന ജിം ട്രെയിനർ െകാല്ലപ്പെട്ടത്.
സോഷ്യൽ മീഡിയ ആപായ ‘ടിക്ടോകിലെ’ താരമായ മോഹിതിന് ലക്ഷക്കണക്കിന് േഫാളോവേഴ്സ് ഉണ്ടായിരുന്നു. ഒരു േഫാേട്ടാസ്റ്റാറ്റ് കടയിൽ സുഹൃത്തുമായി സംസാരിച്ചിരിക്കവെ മോേട്ടാർബൈക്കിൽ എത്തിയ മൂന്നുപേർ നിറയൊഴിക്കുകയായിരുന്നു. ഇതിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിൽ സംഘത്തിലുണ്ടായിരുന്നുവെന്ന് 17കാരൻ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.