500 രൂപ നോട്ടി​െൻറ അച്ചടി മൂന്നിരട്ടിയായി വർധിപ്പിച്ചു

മുംബൈ: പുതിയ 500 രൂപയുടെ നോട്ടുകളുടെ അച്ചടി മൂന്നിരട്ടി വർധിപ്പിച്ചു. നോട്ട്​ നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായാണ്​ നോട്ടുകളുടെ അച്ചടി വർധിപ്പിച്ചത്​.

3.5 മില്യൺ 500 രൂപ നോട്ടുകളാണ്​ ദിനംപ്രതി നാസിക്കിലെ പ്രസിൽ നിന്ന്​ അച്ചടിച്ചിരുന്നത്​. എന്നാൽ ഇപ്പോൾ 10 മില്യൺ നോട്ടുകൾ  നാസികിലെ പ്രസിൽ നിന്ന്​ അച്ചടിക്കുന്നുണ്ട്​. ആകെ 19 മില്യൺ ​നോട്ടുകളാണ്​ ദിവസവും നാസികിൽ നിന്ന്​ അച്ചടിച്ച്​ കൊണ്ടിരിക്കുന്നത്​. ഇതിൽ വിവിധ  മൂല്യത്തി​​െൻറ കറൻസികൾ ഉൾപ്പെടുന്നു.

വെള്ളിയാഴ്​ച 43 മില്യൺ നോട്ടുകൾ നാസിക്കിൽ നിന്ന്​ റിസർവ്​ ബാങ്കിലേക്ക്​ അയച്ചിരുന്നു. ഇതിൽ 11 മില്യൺ 500 രൂപ നോട്ടുകളും 12 മില്യൺ 100 രൂപ നോട്ടുകളും 10 മില്യൺ 50,20 രൂപ നോട്ടുകളും ഉൾപ്പെടുന്നു.

നോട്ട്​ പിൻവലിക്കലിന്​ ശേഷം എകദേശം   828 മില്യൺ നോട്ടുകൾ അച്ചടിച്ച്​ റിസർവ്​ ബാങ്കിന്​ വിതരണം ചെയ്​തതായി നാസികിലെ സെക്യൂരിറ്റി പ്രസ്​ അറിയിച്ചു. ജനുവരി 31നകം  800 മില്യൺ നോട്ടുകൾ കൂടി പ്രിൻറ്​ ചെയ്യാനാണ്​ പ്രസ്​ ലക്ഷ്യം വെക്കുന്നത്​.

നോട്ട്​ അച്ചടിക്കുന്നതിനായി നാല്​ പ്രസുകളാണ്​ രാജ്യത്ത്​ നിലവിലുള്ളത്​. കർണാടകയിലെ മൈസൂരും ബംഗാളിലെ സാൽബോനിയിലും  മഹാരാഷ്​ട്രയിലെ നാസിക്​ മധ്യപ്രദേശിലെ ദേവാസ്​ എന്നിവടങ്ങളിലുമാണ്​ ​നോട്ട്​ അച്ചടിക്കുന്ന പ്രസുകൾ. ഞായറാഴ്​ച പോലും അവധിയെടുക്കാതെ ദിവസവും 11 മണിക്കുറോളം  ജോലി ചെയ്​താണ്​ ജീവനക്കാർ ഇപ്പോൾ പ്രസുകളിൽ നോട്ട്​  അച്ചടിക്കുന്നത്​.

Tags:    
News Summary - Threefold increase in printing of 500-rupee notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.