Posted On
date_range Updated On
date_range പൊലീസുകാരിക്ക് മർദനം: യു.പിയിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
സിതാപൂർ: പൊലീസ് പി.ആർ.ഡി ഉദ്യോഗസ്ഥയെ മർദിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. റിത്ത കുമാരി എന്ന ഉദ്യോഗസ്ഥക്കാണ് മർദനമേറ്റത്. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ആശുപത്രിക്ക് അകത്തേക്ക് കടക്കുന്നത് റിത്ത കുമാരി തടഞ്ഞതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. തുടർന്ന് അവർ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയായിരുന്നു. മൂന്ന് സ്ത്രീകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.