Posted On
date_range Updated On
date_range കശ്മീരിൽ മൂന്നു തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ശ്രീനഗർ: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പ്രധാന ഹിസ്ബുൽ മുജാഹിദീൻ ത ീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സീർ ഗ്രാമത്തിലെ ഹമദ് ഖാൻ എന്ന ഉമർ ഫയാസ് ലോൺ, മൻഡൂറയിൽനിന്നുള്ള ഫൈസാൻ ഹാമിദ്, മൊങ്കാമയിലെ അബു ദുജാന എന്ന ആദിൽ ബഷീർ മിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് ത്രാലിൽ പൊലീസും സുരക്ഷാവിഭാഗങ്ങളും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവർ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.