ചത്തീസ്ഗഢിൽ നക്സലുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ഡി.ആർ.ജി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റായ്പൂർ: ചത്തീസ്ഗഢിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിൽ രാവിലെ 8.30ഓടെയാണ് ഏറ്റുമുട്ടൽ. എ.എസ്.ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ കുഞ്ഞം ജോഗ, സൈനികൻ വനജം ഭീമ എന്നിവരാണ് വീരമൃത്യു വരിച്ചത്.

സുഖ്മയിലെ ജഗർഗുണ്ട, ഗുന്ദേഡ് ഗ്രാമങ്ങൾക്കിടയിൽ ഡി.ആർ.ജി സംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ പി. സുന്ദര രാജ് പറഞ്ഞു. ഡി.ആർ.ജി ഉദ്യോഗസ്ഥരുടെ മരണത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചിച്ചു.  

Tags:    
News Summary - Three police personnel killed in encounter with Naxals in Chhattisgarh's Sukma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.