Posted On
date_range Updated On
date_range ഹരിയാനയിൽ ട്രക്കിൽ ഇടിച്ച കാറിന് തീപിടിച്ച് മൂന്നു പേർ മരിച്ചു
കുരുക്ഷേത്ര (ഹരിയാന): ചൊവ്വാഴ്ച കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ ദേശീയ പാതയിൽ ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് കാർ തീപിടിച്ച് മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ചണ്ഡീഗഢിലേക്കുള്ള യാത്രാമധ്യേ ജജ്ജാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി.
മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റവർ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ഇരകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.