പശുവിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം ; ഭാര്യയെ പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്തി ഭർത്താവ്

രാജസ്ഥാൻ: പശുവിനെ വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്തി ഭർത്താവ് . രാജസ്ഥാനിലെ സിക്കർ ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

സിക്കർ കോളിഡ ഗ്രാമത്തിലെ ചുന്നിലാൽ കുമാവത്ത് (56) ആണ് ഭാര്യ ചുൻകി ദേവിയെ (52) വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഏകദേശം 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചുന്നിലാൽ, കടം വീട്ടാനായി വീട്ടിലെ പശുവിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭാര്യ ഇതിനെ ശക്തമായി എതിർത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ചുന്നിലാൽ, വീടിന് 100 മീറ്റർ അകലെവെച്ച് ഭാര്യയുടെ ദേഹത്തേക്ക് പിക്കപ്പ് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചുൻകി ദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ ഇയാൾ ജീൻമാത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കടബാധ്യത കാരണം ഇയാൾ കുടുംബത്തിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Rajasthan Man Kills Wife After Argument Over Selling Cow To Clear Debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.