ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ

ചെന്നൈ: ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ച നിലയിൽ. ചെന്നൈയിലെ സോകാർപെറ്റ്​ പ്രദേശത്ത്​ ബുധനാഴ്​ച വൈകി​ട്ടോടെയാണ്​ സംഭവം.

ഡാലി ചന്ദ്​ (74), ഡാലി ചന്ദി​െൻറ ഭാര്യ പുഷ്​പ ഭായ്​ (70), മകൻ ശീതൾ (42) എന്നിവരാണ്​ മരിച്ചത്​. രാജസ്​ഥാനിൽ നിന്ന്​ ചെന്നൈയിലെത്തിയതാണ്​ ഇവരുടെ കുടുംബം.

സമീപത്ത്​ തന്നെ താമസിക്കുന്ന ഇവരുടെ മകൾ മൂവരെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നുപേരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി തന്നെയാണ്​ കൊലപാതകം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ചെന്നൈ പൊലീസ്​ കമീഷനർ മഹേഷ്​ കുമാർ പറഞ്ഞു.

Tags:    
News Summary - Three Of Family Found Dead With Bullet Injuries In Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.