Posted On
date_range Updated On
date_range മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരർ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയിലെ പ്രധാന മുദസിർ പണ്ഡിറ്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് പറഞ്ഞു.
സോപോറിൽ ഗുണ്ഡ് ബ്രാത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ അറിയിച്ചു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.
മൂന്ന് പൊലീസുകാർ, രണ്ട് കൗൺസിലർമാർ, രണ്ട് പ്രദേശവാസികൾ എന്നിവരെ കൊലപ്പെടുത്തിയ ആളാണ് ലഷ്കറെ ത്വയ്ബയിലെ നേതാവായ മുദസിർ പണ്ഡിറ്റെന്ന് ഐ.ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.