Posted On
date_range Updated On
date_range ഉന്നാവോയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദ്യശ്യങ്ങൾ പ്രചരിപ്പിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആൾതാമസമില്ലാത്ത പ്രദേശത്ത് പെൺകുട്ടിയെ എത്തിച്ച് മൂന്നുപേർ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾ തന്നെ പകർത്തിയ ബലാത്സംഗ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ഗംഗാഘട്ട് പൊലീസ് അറിയിച്ചു.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടിയെടുത്തായും സോഷ്യൽമീഡയയിൽ അതിെൻറ ഉറവിടം അന്വേഷിച്ച് വരികയാണെന്നും നോർത്ത് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിങ് പറഞ്ഞു.
കഴിഞ്ഞമാസം ഉന്നാവോയിൽ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.