Posted On
date_range Updated On
date_range പുൽവാമയിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പ്രാദേശിക ലഷ്കറെ ത്വയിബ പ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി െവെകിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
കകപൊറയിലെ ന്യൂ േകാളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത് കണ്ടതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച് സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞെന്ന് സൈനിക അധികൃതർ പറഞ്ഞു. ഒരു സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.