Posted On
date_range Updated On
date_range ഗുരുഗ്രാമിൽ മണ്ണിടിച്ചിൽ: മൂന്ന് തൊഴിലാളികൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
ഗുരുഗ്രാം: പട്ടൗഡി പ്രദേശത്ത് കുളം കുഴിക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങി മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രിയങ്ക, കോല, ബില്ലോ എന്നിവരാണ് മരിച്ചത്.
ദാരാപൂർ ഗ്രാമത്തിൽ കുളം കുഴിക്കുന്ന എട്ട് തൊഴിലാളികളുടെ മേൽ ആറടിയോളം ഉയരമുള്ള ചെളി കുന്നു വീണതാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എയുടെ കീഴിലാണ് കുഴിയെടുക്കൽ പ്രവർത്തനം നടക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിശാന്ത് കുമാർ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.