വിദേശത്ത് താമസിക്കുന്നത് മൂന്ന് കോടി ഇന്ത്യക്കാർ


ന്യൂഡൽഹി: മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത് സ്ഥിരതാമസമാക്കിയതായി വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 2022-23ലെ വാർഷിക റിപ്പോർട്ട്. ഇന്ത്യക്കാർ വിവിധ ദേശങ്ങളിൽ തൊഴിൽ ​തേടിയും വ്യാപാരത്തിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് 3,21,00,340 പേർ വിദേശത്ത് താമസിക്കുന്നതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. 34 ലക്ഷത്തിലധികം താമസക്കാരുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യം.

സൗദി അറേബ്യയിൽ 26 ലക്ഷത്തോളവും യു.എസിൽ 12.8 ലക്ഷവും ആളുകൾ താമസിക്കുന്നുണ്ട്. കുവൈത്തും ഒമാനും ഖത്തറുമാണ് പിന്നാലെ വരുന്ന രാജ്യങ്ങൾ.

2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനും ഇടയിൽ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാരെ പിടികൂടിയതായി അമേരിക്കയുടെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

96,917 ഇന്ത്യക്കാരിൽ 30,010 പേർ കനേഡിയൻ അതിർത്തി വഴിയും 41,770 പേർ മെക്സിക്കൻ അതിർത്തി വഴിയും ശേഷിക്കുന്നവർ അമേിക്കയിൽ അനധികൃതമായി പ്രവേശിച്ചതിനുശേഷവും പിടിയിലായി. 2019-20 വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചിരട്ടി വർധനവാണ് അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത്.

മാത്രമല്ല, വിനോദസഞ്ചാരത്തിനോ കുടിയേറ്റത്തിനോ വേണ്ടിയുള്ള നിയമപരമായ വിദേശ യാത്രകളും വർദ്ധിച്ചിട്ടുണ്ട്. രണ്ട് കോടിയിലധികം ഇന്ത്യക്കാർ അവരുടെ അവധിക്കാലം ചെലവഴിക്കുന്നതിന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Three crore Indians live abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.