കശ്​മീരിൽ ചേരിപ്രദേശത്ത്​ തീപിടുത്തം; മൂന്ന്​ മരണം

ശ്രീനഗർ: കശ്​മീരിലെ നർവാൽ മേഖലയിൽ ചേരിപ്രദേശത്ത്​ തീപടർന്ന്​ മൂന്നുപേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. അർദ്ധ രാത്രി 12 മണിയോടെയുണ്ടായ അപകടത്തിൽ 150ലേറെ ചേരിക്കുടിലുകൾ കത്തി നശിച്ചു.

രാത്രിയിൽ ആശുപത്രിയിലേക്ക്​ കൊണ്ടുവന്ന മൂന്ന്​ മൃതദേഹങ്ങൾ മോർച്ചറിയിലാണെന്നും ആറുപേർക്ക്​ ഗുരുതരമായി പരിക്കേറ്റെന്നുമാണ്​​ ജമ്മു മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ രമേശ്​ ഗുപ്​ത അറിയിച്ചിരിക്കുന്നത്​.

മ്യാൻമറിൽ നിന്നും കുടിയേറിയ റൊഹീങ്ക്യൻ അഭയാർഥികളാണ്​ അധികവും ഇൗ മേഖലയിൽ  താമസിക്കുന്നത്​. അതേസമയം തീപിടുത്തം ഉണ്ടാവാനിടയായ കാരണത്തെക്കുറിച്ച്​ അധികൃതർക്ക്​ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 

 

 

 

 

 

Tags:    
News Summary - Three charred to death in died in slum inferno

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.